Mark 12:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ കപടതന്ത്രം മനസ്സിലാക്കിക്കൊണ്ട് യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നത് എന്തിന്? ഒരു നാണയം ഇങ്ങുകൊണ്ടുവരൂ; ഞാന്‍ അതൊന്നു നോക്കട്ടെ.”
Malayalam (ERV) WBTC Bible
എന്നാല്‍ ഇവര്‍ തന്നെ കുടുക്കാനാണു ശ്രമിക്കുന്നതെന്നു യേശു മനസ്സിലാക്കി. അവന്‍ പറഞ്ഞു, “എന്താണു നിങ്ങളെന്നെ എന്‍റെ വാക്കുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്? ഒരു വെള്ളിനാണയം കൊണ്ടുവരൂ, ഞാന്‍ അതു നോക്കട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അവരുടെ കപടം അറിഞ്ഞുനിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിന്‍; ഞാന്‍ കാണട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരുടെ കപടം അറിഞ്ഞ്: “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരുടെ കപടം അറിഞ്ഞു: നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിന്‍; ഞാന്‍ കാണട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവരുടെ കാപട്യം മനസ്‌സിലാക്കി അവന്‍ പറഞ്ഞു: നിങ്ങള്‍ എന്തിന്‌ എന്നെ പരീക്‌ഷിക്കുന്നു? ഒരു ദനാറ എന്‍െറ യടുത്തു കൊണ്ടുവരുക. ഞാന്‍ കാണട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ കൊടുക്കണമോ കൊടുക്കാതിരിക്കണമോ?” എന്നു ചോദിച്ചു. യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ട് അവരോടു ചോദിച്ചു: “നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? ഒരു റോമൻ നാണയം കൊണ്ടുവരൂ, അതു ഞാൻ നോക്കട്ടെ.”