Mark 12:28 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മതപണ്ഡിതന്മാരില്‍ ഒരാള്‍ അവരുടെ സംവാദം കേട്ടു. യേശു അവര്‍ക്കു നല്‌കിയ മറുപടി സമുചിതമായിരിക്കുന്നുവെന്നു കണ്ട് അയാള്‍ അവിടുത്തോടു ചോദിച്ചു: “കല്പനകളില്‍ ഏതാണ് പരമപ്രധാനമായിട്ടുള്ളത്?”
Malayalam (ERV) WBTC Bible
ശാസ്ത്രിമാരിലൊരാള്‍ യേശുവിനെ സമീപിച്ചു. സദൂക്യരോട് അവന്‍ തര്‍ക്കിക്കുന്നതയാള്‍ കേട്ടിരുന്നു. യേശു അവരോടു ഭംഗിയായി ഉത്തരം പറയുന്നതയാള്‍ കണ്ടു. അയാള്‍ യേശുവിനോടു ചോദിച്ചു, “ഏതു കല്പനയാണേറ്റവും പ്രധാനം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
Malayalam 1992 MBSI
ശാസ്ത്രിമാരില്‍ ഒരുവന്‍ അടുത്തുവന്നു അവര്‍ തമ്മില്‍ തര്‍ക്കിക്കുന്നതു കേട്ടു അവന്‍ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടുഎല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നത് കേട്ട്: യേശു അവരോട് നല്ലവണ്ണം ഉത്തരം പറഞ്ഞത് കണ്ട് ബോധിച്ചിട്ട്: “എല്ലാറ്റിലും മുഖ്യകല്പന ഏത്?” എന്നു അവനോട് ചോദിച്ചു. അതിന് യേശു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശാസ്ത്രിമാരില്‍ ഒരുവന്‍ അടുത്തുവന്ന് അവര്‍ തമ്മില്‍ തര്‍ക്കിക്കുന്നതു കേട്ട് അവന്‍ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്: എല്ലാറ്റിലും മുഖ്യകല്പന ഏത് എന്ന് അവനോടു ചോദിച്ചു.
Malayalam Bible POC-ML 2013
ഒരു നിയമജ്‌ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ചർച്ചചെയ്തുകൊണ്ടിരുന്നത് അവിടെ വന്ന വേദജ്ഞരിൽ ഒരാൾ കേട്ടു. യേശു അവർക്കു കൊടുത്ത നല്ല മറുപടി ശ്രദ്ധിച്ചിട്ട് അയാൾ യേശുവിനോട്, “കൽപ്പനകളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഏതാണ്?” എന്നു ചോദിച്ചു.