Mark 12:35 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു: “മശിഹാ ദാവീദിന്‍റെ വംശജനാണെന്നു മതപണ്ഡിതന്മാര്‍ പറയുന്നതെങ്ങനെ?
Malayalam (ERV) WBTC Bible
യേശു ദൈവാലയത്തില്‍ ഉപദേശിക്കുകയായിരുന്നു. അവന്‍ ചോദിച്ചു, “ശാസ്ത്രിമാര്‍ക്കെങ്ങനെ ക്രിസ്തു ദാവീദിന്‍റെ പുത്രനാണെന്നു പറയാന്‍ കഴിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
Malayalam 1992 MBSI
യേശു ദൈവാലയത്തില്‍ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതുക്രിസ്തു ദാവീദിന്റെ പുത്രന്‍ എന്നു ശാസ്ത്രിമാര്‍ പറയുന്നതു എങ്ങനെ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ട് പറഞ്ഞുതുടങ്ങിയത്: “ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു ദൈവാലയത്തില്‍ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയത്: ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ എന്നു ശാസ്ത്രിമാര്‍ പറയുന്നത് എങ്ങനെ?
Malayalam Bible POC-ML 2013
ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ചോദിച്ചു: ക്രിസ്‌തു ദാവീദിന്‍െറ പുത്രനാണെന്ന് നിയമജ്‌ഞര്‍ പറയുന്നതെങ്ങനെ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീടൊരിക്കൽ യേശു ദൈവാലയാങ്കണത്തിൽ വന്നുചേർന്ന ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു വേദജ്ഞർ പറയുന്നത് എങ്ങനെ?