Mark 12:36 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘ഞാന്‍ നിന്‍റെ ശത്രുക്കളെ കാല്‌ക്കീഴാക്കുന്നതുവരെ നീ എന്‍റെ വലത്തുഭാഗത്ത് ഇരിക്കുക എന്നു സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവിനോട് അരുള്‍ചെയ്തു’ എന്നു ദാവീദ് പരിശുദ്ധാത്മപ്രചോദിതനായി പറഞ്ഞിട്ടുണ്ടല്ലോ.
Malayalam (ERV) WBTC Bible
പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ദാവീദു തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എന്‍റെ കര്‍ത്താവിനോട് കര്‍ത്താവ് അരുളിച്ചെയ്തു, ‘ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ നിയന്ത്രണത്തിലാക്കും വരെ എന്‍റെ വലതു വശത്തിരിക്കുക.’ സങ്കീര്‍ത്തനങ്ങള്‍ 110:1
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട്: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്ന് അരുളിച്ചെയ്തു” എന്നു ദാവീദ് താന്‍ പരിശുദ്ധാത്മാവിലായി പറയുന്നു.
Malayalam Bible POC-ML 2013
പരിശുദ്‌ധാത്‌മാവിനാല്‍പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്: കര്‍ത്താവ് എന്‍െറ കര്‍ത്താവിനോട് അരുളിച്ചെയ്‌തു. ഞാന്‍ നിന്‍െറ ശത്രുക്കളെ നിന്‍െറ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്‍െറ വലത്തു ഭാഗത്ത് ഉപവിഷ്‌ട നാവുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് പരിശുദ്ധാത്മാവിനാൽ പ്രേരിതനായി, “ ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,’ എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു എന്നു പ്രസ്താവിച്ചല്ലോ!