Mark 12:44 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തെന്നാല്‍ എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നാണു സമര്‍പ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയില്‍നിന്ന്, തനിക്കുള്ളതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമര്‍പ്പിച്ചിരിക്കുന്നു.”
Malayalam (ERV) WBTC Bible
എല്ലാവരും തങ്ങള്‍ക്കാവതേ നല്‍കിയുള്ളൂ. പക്ഷെ ഇവള്‍ തനിക്കുള്ളതെല്ലാം തന്നു. തന്‍റെ ഉപജീവനത്തിനുള്ളതെല്ലാം അവള്‍ തന്നിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.
Malayalam 1992 MBSI
എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില്‍ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ട്; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു, തനിക്കുള്ളതെല്ലാം തന്റെ ഉപജീവനത്തിനുള്ളത് മുഴുവനും ഇട്ട്” എന്നു അവരോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇട്ടു; ഇവളോ തന്‍റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളതൊക്കെയും തന്‍റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് അവരോടു പറഞ്ഞു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്‍െറ ദാരിദ്യ്രത്തില്‍നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്‍െറ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.