Mark 12:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ അടുക്കല്‍ അയയ്‍ക്കാന്‍ ഇനി ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അയാളുടെ പ്രിയപുത്രന്‍. ‘എന്‍റെ മകനെ അവര്‍ ആദരിക്കും’ എന്നു പറഞ്ഞുകൊണ്ട് അയാള്‍ തന്‍റെ മകനെയും ആ കൃഷിക്കാരുടെ അടുക്കലേക്ക് അയച്ചു.
Malayalam (ERV) WBTC Bible
അയാള്‍ക്ക് അയയ്ക്കാനായി ഒരാള്‍ മാത്രം അവശേഷിച്ചു. അത് അയാളുടെ മകനായിരുന്നു. അയാള്‍ തന്‍റെ മകനെ സ്നേഹിച്ചിരുന്നു. എങ്കിലും മകനെ കര്‍ഷകരുടെ അടുത്തേക്കയയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. അവസാനത്തെ ആള്‍. അയാള്‍ പറഞ്ഞു, ‘എന്‍റെ പുത്രനെ കര്‍ഷകര്‍ ബഹുമാനിക്കും.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
Malayalam 1992 MBSI
അവന്നു ഇനി ഒരുത്തന്‍, ഒരു പ്രിയമകന്‍, ഉണ്ടായിരുന്നു. എന്റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന് ഇനി ഒരുവൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. “എന്റെ മകനെ അവർ ആദരിക്കും” എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന് ഇനി ഒരുത്തന്‍, ഒരു പ്രിയമകന്‍, ഉണ്ടായിരുന്നു. എന്‍റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു.
Malayalam Bible POC-ML 2013
അവന്‌ ഇനി ഒരുവന്‍ മാത്രം അവശേഷിച്ചു - തന്‍െറ പ്രിയപുത്രന്‍. എന്‍െറ പുത്രനെ അവര്‍ മാനിക്കും എന്നു പറഞ്ഞ്‌ അവസാനം അവനെയും അവരുടെയടുത്തേക്ക്‌ അ യച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അദ്ദേഹത്തിന് ഇനി ഒരാളെമാത്രമേ അയയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ—താൻ സ്നേഹിച്ച മകൻ. ‘എന്റെ മകനെ അവർ ആദരിക്കും,’ എന്നു പറഞ്ഞ് അവസാനം അദ്ദേഹം അവനെ അയച്ചു.