Mark 13:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ദേവാലയത്തില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരാള്‍ അവിടുത്തോട്, “ഗുരോ, നോക്കുക! എത്ര മനോഹരമായ കല്ലുകള്‍! എത്ര സുന്ദരമായ സൗധങ്ങള്‍!” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
യേശു ദൈവാലയം വിട്ടുപോകുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരിലൊരാള്‍ പറഞ്ഞു, “നോക്കൂ, ഗുരോ, വലിയ കല്ലുകള്‍കൊണ്ട് പടുത്തുയര്‍ത്തിയ ഈ ദൈവാലയകെട്ടിടം മനോഹരമായിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുത്തൻ: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ ദൈവാലയത്തെ വിട്ടു പോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരുത്തന്‍ ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുവൻ: “ഗുരോ, നോക്കൂ, എത്ര വിസ്മയകരമായ കല്ലുകളും പണികളും!” എന്നു അവനോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദൈവാലയത്തെ വിട്ടുപോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരുത്തന്‍: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ല്, എങ്ങനെയുള്ള പണി എന്ന് അവനോടു പറഞ്ഞു.
Malayalam Bible POC-ML 2013
യേശു ദേവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ശിഷ്യന്‍മാരില്‍ ഒരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകള്‍! എത്ര വിസ്‌മയകരമായ സൗധങ്ങള്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ദൈവാലയത്തിൽനിന്ന് പുറത്തേക്കു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ, “ഗുരോ, നോക്കിയാലും, എന്തൊരു കല്ല്! എങ്ങനെയുള്ള പണി!” എന്ന് അദ്ദേഹത്തോട് പറഞ്ഞു.