Mark 13:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു മനുഷ്യന്‍ വീടുവിട്ടു യാത്രയ്‍ക്കു പുറപ്പെടുമ്പോള്‍ തന്‍റെ ഭൃത്യന്മാര്‍ക്ക് ഓരോരുത്തര്‍ക്കും ചെയ്യുവാനുള്ള ജോലി ഏല്പിച്ചിട്ട് വാതില്‍ കാവല്‌ക്കാരനോട് ജാഗ്രതയോടുകൂടി ഇരിക്കണമെന്ന് ആജ്ഞാപിക്കുന്നതുപോലെയാണത്.
Malayalam (ERV) WBTC Bible
വീടുപേക്ഷിച്ചു യാത്രയ്ക്കുപോകുന്ന മനുഷ്യനെപ്പോലെയാണത്. അയാള്‍ വീട് ദാസന്മാരെ ഏല്പിക്കും. ഓരോ ദാസനെയും ഓരോ പ്രത്യേക ജോലി ഏല്പിക്കും. ഒരാളോട് കാവല്‍ക്കാരനാകുവാനും കല്പിക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ തൊഴില്‍. അതി നാല്‍ ജാഗ്രതയായിരിക്കുക. ഇത് ഞാനിപ്പോള്‍ നിങ്ങളോടു പറയുന്നതു പോലെ തന്നെയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു മനുഷ്യൻ വീടുവിട്ടു പരദേശത്തുപോകുമ്പോൾ ദാസന്മാർക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽകാവൽക്കാരനോടു ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.
Malayalam 1992 MBSI
യജമാനന്‍ സന്ധ്യെക്കോ അര്‍ദ്ധരാത്രിക്കോ കോഴിക്കുകുന്ന നേരത്തോ രാവിലെയോ എപ്പോള്‍ വരും എന്നു അറിയായ്ക കൊണ്ടു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതു ഒരു മനുഷ്യൻ വീടുവിട്ട് പരദേശത്തുപോകുമ്പോൾ തന്റെ ദാസന്മാർക്ക് ആ വീടിന്റെ ചുമതലയും അവനവന് അതത് വേലയും കൊടുത്തിട്ട് വാതിൽ കാവൽക്കാരനോട് ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു മനുഷ്യന്‍ വീടു വിട്ടു പരദേശത്തു പോകുമ്പോള്‍ ദാസന്മാര്‍ക്ക് അധികാരവും അവനവന് അതതു വേലയും കൊടുത്തിട്ടു വാതില്‍ക്കാവല്ക്കാരനോട് ഉണര്‍ന്നിരിപ്പാന്‍ കല്പിച്ചതുപോലെ തന്നെ.
Malayalam Bible POC-ML 2013
വീടുവിട്ടു ദൂരേക്കു പോകുന്ന ഒരുവന്‍ സേവകര്‍ക്ക്‌ അവരവരുടെ ചുമതലയും കാവല്‍ക്കാരന്‌ ഉണര്‍ന്നിരിക്കാനുള്ള കല്‍പനയും നല്‍കുന്നതുപോലെയാണ്‌ ഇത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു മനുഷ്യൻ തന്റെ വീട് സേവകരെ ഏൽപ്പിച്ചിട്ടു സേവകർ ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിക്കുകയും വാതിൽകാവൽക്കാരനോടു ജാഗ്രതയോടെ ഇരിക്കാൻ കൽപ്പിക്കുകയുംചെയ്തിട്ട് ദൂരേക്കു പോകുന്നതുപോലെയാകുന്നു ഇത്.