Mark 13:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ഗൃഹനായകന്‍ സന്ധ്യക്കോ, അര്‍ധരാത്രിക്കോ, കോഴികൂകുമ്പോഴോ, പുലര്‍കാലത്തോ എപ്പോഴാണു വരുന്നതെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ജാഗ്രതയുള്ളവരായിരിക്കുക.
Malayalam (ERV) WBTC Bible
അതിനാല്‍ നിങ്ങളെപ്പോഴും ജാഗ്രതയോടെ ഇരിക്കുക. വീട്ടുടമസ്ഥന്‍ എപ്പോഴാണു മടങ്ങിവരികയെന്നു നിങ്ങള്‍ക്കറിയില്ല. അയാള്‍ ചിലപ്പോള്‍ ഉച്ച തിരിഞ്ഞ് വരാം. പാതിരാത്രിയില്‍ വരാം, പുലര്‍കാലത്തുതന്നെയാവാം. അല്ലെങ്കില്‍ സൂര്യന്‍ ഉദിക്കുന്നനേരത്തുമാവാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യജമാനൻ സന്ധ്യക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്കകൊണ്ടു,
Malayalam 1992 MBSI
അവന്‍ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണര്‍ന്നിരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യജമാനൻ സന്ധ്യയ്ക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു നിങ്ങൾ അറിയായ്കകൊണ്ട്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യജമാനന്‍ സന്ധ്യക്കോ അര്‍ധരാത്രിക്കോ കോഴി കൂകുന്ന നേരത്തോ രാവിലെയോ എപ്പോള്‍ വരും എന്ന് അറിയായ്കകൊണ്ട്,
Malayalam Bible POC-ML 2013
ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്‌, സന്‌ധ്യയ്‌ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഭവനത്തിന്റെ യജമാനൻ തിരികെ വരുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക. അത് സന്ധ്യക്കോ അർധരാത്രിയിലോ അതിരാവിലെയോ പുലർച്ചയ്ക്കോ ആയിരിക്കാം.