Mark 13:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്നാല്‍ നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുക; എന്തെന്നാല്‍ അവര്‍ നിങ്ങളെ പിടിച്ച് സന്നദ്രിംസംഘത്തിന് ഏല്പിച്ചുകൊടുക്കും. സുനഗോഗുകളില്‍വച്ച് നിങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കും. ഞാന്‍ നിമിത്തം ഗവര്‍ണര്‍മാരുടെയും രാജാക്കന്മാരുടെയും മുമ്പില്‍ അവരോടു സാക്ഷ്യം വഹിക്കുന്നതിനായി നിങ്ങള്‍ നില്‌ക്കേണ്ടിവരും.
Malayalam (ERV) WBTC Bible
“നിങ്ങള്‍ ജാഗരൂഗരായിരിക്കൂ, അവര്‍ നിങ്ങളെ ബന്ധിച്ച് ന്യായാധിപര്‍ക്ക് ഏല്പിച്ചു കൊടുക്കും. അവര്‍ നിങ്ങളെ അവരുടെ യെഹൂദപ്പള്ളികളിലിട്ട് മര്‍ദ്ദിക്കും. നാടുവാഴികളുടെയും രാജാക്കന്മാരുടെയും മുന്പില്‍ നിങ്ങള്‍ക്കു നില്‍ക്കേണ്ടിവരും. എന്നെപ്പറ്റി നിങ്ങള്‍ അവരോടു പറയും. എന്തെന്നാല്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും.
Malayalam 1992 MBSI
എന്നാല്‍ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങളില്‍ ഏല്പിക്കയും പള്ളികളില്‍വെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പാകെ അവര്‍ക്കും സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കുകയും പള്ളികളിൽവെച്ച് തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്ക് സാക്ഷ്യത്തിനായി നിർത്തുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങളില്‍ ഏല്പിക്കയും പള്ളികളില്‍ വച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പാകെ അവര്‍ക്കു സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും.
Malayalam Bible POC-ML 2013
അവര്‍ നിങ്ങളെന്യായാധിപസംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കും; സിനഗോഗുകളില്‍വച്ചു നിങ്ങളെ പ്രഹരിക്കും. ദേശാധിപതികളുടെയും രാജാക്കന്‍മാരുടെയും മുമ്പാകെ എനിക്കു സാക്‌ഷ്യം നല്‍കാന്‍ നിങ്ങള്‍ നില്‍ക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇനിയാണ് നിങ്ങൾ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കേണ്ടത്. മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികളായതിനാൽ, അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ എന്റെ സാക്ഷികളായി നിർത്തപ്പെടും.