Mark 14:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ബേഥാന്യയില്‍, കുഷ്ഠരോഗിയായ ശിമോന്‍റെ ഭവനത്തില്‍ ഭക്ഷണം കഴിക്കുവാനിരിക്കുമ്പോള്‍, ഒരു വെണ്‍കല്പാത്രത്തില്‍ വളരെ വിലയേറിയ, ശുദ്ധമായ നര്‍ദീന്‍ തൈലവുമായി ഒരു സ്‍ത്രീ വന്ന്, പൊട്ടിച്ച് തൈലം അവിടുത്തെ തലയില്‍ പകര്‍ന്നു.
Malayalam (ERV) WBTC Bible
യേശു ബേഥാന്യയിലായിരുന്നു. അവിടെ അവന്‍ ശിമോന്‍ എന്ന കുഷ്ഠരോഗിയോടൊപ്പം അയാളുടെ വീട്ടില്‍ ആഹാരം കഴിക്കുകയായിരുന്നു. അവര്‍ അവിടെയായിരുന്നപ്പോള്‍ ഒരു സ്ത്രീ അവനെ സമീപിച്ചു. അവളുടെ കൈയില്‍ വളരെ വിലയേറിയ സുഗന്ധതൈലം നിറച്ച വെണ്‍കല്‍ഭരണി ഉണ്ടായിരുന്നു. ശുദ്ധമായ നാര്‍ദ്ദീനില്‍ നിന്ന് ഉണ്ടാക്കിയതായിരുന്നു ആ തൈലം. അവള്‍ ഭരണി തുറന്ന് തൈലം യേശുവിന്‍റെ തലയില്‍ ഒഴിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയിൽ ഒഴിച്ചു.
Malayalam 1992 MBSI
അവന്‍ ബേഥാന്യയില്‍ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്‍ഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലുവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയില്‍ ഒഴിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെങ്കൽഭരണിയിൽ വളരെ വിലയേറിയതും ശുദ്ധവുമായ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്റെ തലയിൽ ഒഴിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ബേഥാന്യയില്‍ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്‍ഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്‍റെ തലയില്‍ ഒഴിച്ചു.
Malayalam Bible POC-ML 2013
അവന്‍ ബഥാനിയായില്‍ കുഷ്‌ഠരോഗിയായ ശിമയോന്‍െറ വീട്ടില്‍ ഭക്‌ഷണത്തിനിരിക്കവേ, ഒരു വെണ്‍കല്‍ഭരണി നിറയെ വിലയേറിയ ശുദ്‌ധ നാര്‍ദീന്‍ സുഗന്‌ധതൈലവുമായി ഒരു സ്‌ത്രീ അവിടെ വന്നു. അവള്‍ ഭരണി തുറന്ന് അത് അവന്‍െറ ശിരസ്‌സില്‍ ഒഴിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സമയത്ത് അദ്ദേഹം ബെഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോൾ, ഒരു സ്ത്രീ വളരെ വിലപിടിപ്പുള്ള സ്വച്ഛജടാമാഞ്ചിതൈലം നിറച്ച ഒരു വെൺകൽഭരണിയുമായി വന്നു. അവൾ ഭരണി പൊട്ടിച്ച് യേശുവിന്റെ ശിരസ്സിൽ ആ തൈലം ഒഴിച്ചു.