Mark 14:40 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തിരിച്ചുവന്നപ്പോള്‍ പിന്നെയും അവര്‍ ഉറങ്ങുന്നതായിട്ടത്രേ കണ്ടത്. അവരുടെ കണ്ണുകള്‍ക്ക് അത്രയ്‍ക്കു നിദ്രാഭാരമുണ്ടായിരുന്നു. എന്താണ് ഉത്തരം പറയേണ്ടതെന്ന് അവര്‍ക്കറിഞ്ഞുകൂടായിരുന്നു.
Malayalam (ERV) WBTC Bible
അവന്‍ ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങിയെത്തി. വീണ്ടും അവര്‍ ഉറങ്ങുന്നത് യേശു കണ്ടു. അവരുടെ കണ്ണുകള്‍ വളരെ ക്ഷീണിച്ചിരുന്നു. യേശുവിനോടു എന്തു പറയണമെന്ന് അവര്‍ക്കറിയില്ലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല.
Malayalam 1992 MBSI
മടങ്ങിവന്നാറെ അവരുടെ കണ്ണുകള്‍ക്കു ഭാരമേറിയിരുന്നതുകൊണ്ടു അവര്‍ ഉറങ്ങുന്നതു കണ്ടു; അവര്‍ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മടങ്ങിവന്നപ്പോൾ അവരുടെ കണ്ണുകൾക്ക് ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നത് കണ്ട്; അവർ അവനോട് എന്ത് ഉത്തരം പറയേണം എന്നു അറിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മടങ്ങി വന്നാറെ അവരുടെ കണ്ണുകള്‍ക്ക് ഭാരമേറിയിരുന്നതുകൊണ്ട് അവര്‍ ഉറങ്ങുന്നതു കണ്ടു; അവര്‍ അവനോട് എന്ത് ഉത്തരം പറയേണം എന്ന് അറിഞ്ഞില്ല.
Malayalam Bible POC-ML 2013
തിരിച്ചു വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതാണ് കണ്ടത്. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവനോട് എന്തു മറുപടി പറയണമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം തിരിച്ചെത്തിയപ്പോൾ നിദ്രാഭാരംകൊണ്ട് അവർ പിന്നെയും ഉറങ്ങുന്നതു കണ്ടു. അദ്ദേഹത്തോട് എന്തു വിശദീകരണം നൽകണമെന്ന് അവർക്ക് അറിഞ്ഞുകൂടായിരുന്നു.