Mark 14:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു മുന്നൂറിനുമേല്‍ ദിനാറിനു വിറ്റു പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നില്ലേ?” അവര്‍ ആ സ്‍ത്രീയോട് പരുഷമായി സംസാരിച്ചു.
Malayalam (ERV) WBTC Bible
ഒരു വര്‍ഷത്തെ അദ്ധ്വാനത്തിന്‍റെ വിലയുണ്ടതിന്. അതു വിറ്റ് ആ പണം പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നു.” അവര്‍ ആ സ്ത്രീയെ ശക്തമായി വിമര്‍ശിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭർത്സിച്ചു.
Malayalam 1992 MBSI
ഇതു മുന്നൂറ്റില്‍ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രര്‍ക്കും കൊടുപ്പാന്‍ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളില്‍ നീരസപ്പെട്ടു അവളെ ഭര്‍ത്സിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതു മുന്നൂറിൽ അധികം വെള്ളിക്കാശിന് വിറ്റ് ദരിദ്രർക്ക് കൊടുക്കുവാൻ കഴിയുമായിരുന്നുവല്ലോ” എന്നിങ്ങനെ തമ്മിൽ പറഞ്ഞു, അവളെ ശാസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു മുന്നൂറില്‍ അധികം വെള്ളിക്കാശിനു വിറ്റു ദരിദ്രര്‍ക്കു കൊടുപ്പാന്‍ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളില്‍ നീരസപ്പെട്ട് അവളെ ഭര്‍ത്സിച്ചു.
Malayalam Bible POC-ML 2013
ഈ തൈലം പാഴാക്കിക്കളഞ്ഞത് എന്തിന്? ഇതു മുന്നൂറിലധികം ദനാറയ്‌ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ. അവര്‍ അവളെ കുറ്റപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത് മുന്നൂറിലധികം ദിനാറിനു വിറ്റു പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്നു പറഞ്ഞ് അവളെ ശകാരിച്ചു.