Mark 14:56 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പക്ഷേ ഒന്നും കണ്ടെത്തിയില്ല. യേശുവിനെതിരെ പലരും സത്യവിരുദ്ധമായ മൊഴി നല്‌കിക്കൊണ്ടിരുന്നു. എന്നാല്‍ അവരുടെ മൊഴികള്‍ പരസ്പരം പൊരുത്തപ്പെട്ടില്ല.
Malayalam (ERV) WBTC Bible
പലരുംവന്ന് യേശുവിനെതിരെ കള്ളസാക്ഷി പറഞ്ഞു. പക്ഷെ അവര്‍ പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.
Malayalam 1992 MBSI
അനേകര്‍ അവന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സ്സാക്ഷ്യം ഒത്തുവന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനേകർ അവന്റെ നേരെ കള്ള സാക്ഷ്യം പറഞ്ഞു; എന്നാൽ അവരുടെ സാക്ഷ്യംപോലും ഒത്തുവന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനേകര്‍ അവന്‍റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.
Malayalam Bible POC-ML 2013
പലരും അവനെ തിരേ കള്ളസാക്‌ഷ്യം പറഞ്ഞെങ്കിലും അവ തമ്മില്‍ പൊരുത്തപ്പെട്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പലരും യേശുവിനെതിരായി കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവരുടെ മൊഴികൾ പരസ്പരം പൊരുത്തപ്പെട്ടില്ലെന്നുമാത്രമല്ല, അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചുമില്ല.