Mark 14:66 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പത്രോസ് താഴെ നടുമുറ്റത്തിരിക്കുകയായിരുന്നു. അപ്പോള്‍ മഹാപുരോഹിതന്‍റെ ഒരു പരിചാരിക വന്നു തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്,
Malayalam (ERV) WBTC Bible
ആ സമയം പത്രൊസ് മുറ്റത്ത് തന്നെയായിരുന്നു. മഹാപുരോഹിതന്‍റെ ഒരു ദാസി പത്രൊസിനെ സമീപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു,
Malayalam 1992 MBSI
പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോള്‍ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളില്‍ ഒരുത്തി വന്നു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ വേലക്കാരത്തികളിൽ ഒരുവൾ വന്നു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോള്‍ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളില്‍ ഒരുത്തി വന്നു,
Malayalam Bible POC-ML 2013
പത്രോസ് താഴെ മുറ്റത്തിരിക്കുമ്പോള്‍, പ്രധാനപുരോഹിതന്‍െറ പരിചാരികമാരില്‍ ഒരുവള്‍ വന്ന്,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പത്രോസ് താഴേ അങ്കണത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ വേലക്കാരിയായ ഒരു പെൺകുട്ടി അവിടെ എത്തി,