Mark 14:70 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുറെക്കഴിഞ്ഞ് അടുത്തുനിന്നവര്‍ “തീര്‍ച്ചയായും നിങ്ങള്‍ അവരുടെ കൂട്ടത്തിലൊരാളാണ്; നിങ്ങള്‍ ഒരു ഗലീലക്കാരനാണല്ലോ” എന്നു പത്രോസിനോടു പറഞ്ഞു.
Malayalam (ERV) WBTC Bible
അപ്പോഴും പത്രൊസ് അതു വീണ്ടും നിഷേധിച്ചു. അല്പം കഴിഞ്ഞ് ചിലര്‍ പത്രൊസിന്‍റെ അടുത്തു നില്‍ക്കുകയായിരുന്നു. അവര്‍ പറഞ്ഞു, “ഞങ്ങള്‍ക്കറിയാം നീ യേശുവിന്‍റെ അനുയായികളില്‍ ഒരാളാണെന്ന്. നീ ഒരു ഗലീലക്കാരനാണല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവര്‍ പത്രൊസിനോടുനീ ആ കൂട്ടരില്‍ ഉള്ളവന്‍ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുറച്ചുനേരം കഴിഞ്ഞശേഷം അരികെ നിന്നവർ പത്രൊസിനോട്: “നിശ്ചയമായും നീ ആ കൂട്ടരിൽ ഉള്ളവൻ തന്നെ; നീയും ഗലീലക്കാരനല്ലോ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുറയനേരം കഴിഞ്ഞിട്ട് അരികെ നിന്നവര്‍ പത്രൊസിനോട്: നീ ആ കൂട്ടരില്‍ ഉള്ളവന്‍ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ വീണ്ടും അതു നിഷേധിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍, അടുത്തു നിന്നവര്‍ പത്രോസിനോടു പറഞ്ഞു: നിശ്‌ചയമായും നീ അവരില്‍ ഒരുവനാണ്. നീയും ഗലീലിയക്കാരനാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ വീണ്ടും അതു നിഷേധിച്ചു. അൽപ്പസമയം കഴിഞ്ഞ്, അടുത്തുനിന്നിരുന്നവർ പത്രോസിനോട്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നീ ഒരു ഗലീലക്കാരനാണല്ലോ” എന്നു പറഞ്ഞു.