Mark 15:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പടയാളികള്‍ യേശുവിനെ കൊട്ടാരത്തിനുള്ളിലുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അവര്‍ അവിടെയുണ്ടായിരുന്ന പട്ടാളത്തെ മുഴുവന്‍ വിളിച്ചുകൂട്ടി;
Malayalam (ERV) WBTC Bible
പട്ടാളക്കാര്‍ മുഴുവനും യേശുവിനെ നാടുവാഴിയുടെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവര്‍ മറ്റു പട്ടാളക്കാരെയും വിളിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
Malayalam 1992 MBSI
പടയാളികള്‍ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പടയാളികൾ അവനെ അവരുടെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പടയാളികള്‍ അവനെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
Malayalam Bible POC-ML 2013
അനന്തരം, പടയാളികള്‍ യേശുവിനെ കൊട്ടാരത്തിനുള്ളില്‍ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍ സൈന്യവിഭാഗത്തെ മുഴുവന്‍ അണിനിരത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൈനികർ യേശുവിനെ കൊട്ടാരത്തിനുള്ളിൽ ദേശാധിപതിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവർ സൈന്യത്തെ മുഴുവൻ വിളിച്ചുവരുത്തി.