Mark 15:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അലക്സാണ്ടറിന്‍റെയും രൂഫസിന്‍റെയും പിതാവായ കുറേനക്കാരന്‍ ശിമോന്‍ വയലില്‍നിന്ന് അതുവഴി കടന്നുപോകുമ്പോള്‍ യേശുവിന്‍റെ കുരിശ് ചുമക്കുവാന്‍ പടയാളികള്‍ അയാളെ നിര്‍ബന്ധിച്ചു.
Malayalam (ERV) WBTC Bible
കുറേനക്കാരന്‍ ശിമോന്‍ ആ വഴി കടന്നു പോകുകയായിരുന്നു. അയാള്‍ അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും പിതാവായിരുന്നു. അയാള്‍ നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്കു വരികയായിരുന്നു. യേശുവിന്‍റെ കുരിശു ചുമക്കുവാന്‍ പട്ടാളക്കാര്‍ അയാളെ നിര്‍ബന്ധിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.
Malayalam 1992 MBSI
അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാന്‍ അവര്‍ നിര്‍ബന്ധിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായ കുറേനക്കാരൻ ശിമോൻ നാട്ടിൻപുറത്തുനിന്ന് വന്നു അതുവഴി പോവുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമപ്പാൻ അവർ അവനെ നിബ്ബന്ധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അലെക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായി വയലില്‍നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്‍റെ ക്രൂശ് ചുമപ്പാന്‍ അവര്‍ നിര്‍ബന്ധിച്ചു.
Malayalam Bible POC-ML 2013
അലക്‌സാണ്ടറിന്‍െറയും റൂഫസിന്‍െറയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്‌, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്‍െറ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്‌ധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അലെക്സന്തറിന്റെയും രൂഫൊസിന്റെയും പിതാവായ കുറേനഗ്രാമവാസിയായ ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഗ്രാമപ്രദേശത്തുനിന്ന് അതുവഴി കടന്നുപോകുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു.