Mark 15:31 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുപോലെതന്നെ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ പരിഹസിച്ചു; അവര്‍ അന്യോന്യം പറഞ്ഞു: “ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ തന്നെത്തന്നെ രക്ഷിക്കുവാന്‍ കഴിവില്ല.
Malayalam (ERV) WBTC Bible
മഹാപുരോഹിതരും ശാസ്ത്രിമാരും അവിടെയുണ്ടായിരുന്നു.ജനങ്ങള്‍ ചെയ്തതു പോലെ തന്നെ അവരും യേശുവിനെ പരിഹസിച്ചു. അവര്‍ അന്യോന്യം പറഞ്ഞു. അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. എന്നാല്‍ സ്വയം രക്ഷിക്കാനവനു കഴിയുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ തന്നേ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ.
Malayalam 1992 MBSI
അങ്ങനെ തന്നേ മഹാപുരോഹിതന്മാരും അവനെ പരിഹസിച്ചുഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താന്‍ രക്ഷിപ്പാന്‍ വഹിയാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെതന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാൻ ഇവന് കഴിയുന്നില്ല” എന്നു പരസ്പരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താന്‍ രക്ഷിപ്പാന്‍ വഹിയാ.
Malayalam Bible POC-ML 2013
അതുപോലെതന്നെ, പുരോഹിതപ്രമുഖന്‍മാരും നിയമജ്‌ഞരും പരിഹാസപൂര്‍വം പരസ്‌പരം പറഞ്ഞു. ഇവന്‍മറ്റുള്ളവരെ രക്‌ഷിച്ചു. തന്നെത്തന്നെ രക്‌ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെതന്നെ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് പരസ്പരം പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാനുള്ള കഴിവോ ഇല്ല!