Mark 15:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരാള്‍ ഓടിപ്പോയി പുളിച്ച വീഞ്ഞില്‍ സ്പഞ്ചു മുക്കി ഞാങ്ങണത്തണ്ടില്‍ വച്ച് അവിടുത്തേക്ക് കുടിക്കുവാന്‍ കൊടുത്തു. “ആകട്ടെ ഏലിയാ ഇയാളെ താഴെ ഇറക്കാന്‍ വരുമോ എന്ന് നമുക്കു കാണാം” എന്ന് അവര്‍ പറഞ്ഞു.
Malayalam (ERV) WBTC Bible
ഒരാള്‍ ഓടിച്ചെന്ന് ഒരു നീര്‍പ്പഞ്ഞി കൊണ്ടുവന്നു. അയാള്‍ അതു വിനാഗിരിയില്‍ മുക്കി ഒരു കന്പില്‍ കെട്ടി. അയാള്‍ ആ കന്പ് ഉയര്‍ത്തി യേശുവിന് കുടിക്കാന്‍ നീര്‍പ്പഞ്ഞി കൊടുത്തു. അയാള്‍ പറഞ്ഞു, “അവനെ കുരിശില്‍നിന്നും ഇറക്കാന്‍ ഏലിയാവ് വരുമോ എന്നു നമുക്കു കാണാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു.
Malayalam 1992 MBSI
യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരുവൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞ് നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: “ഏലിയാവ് അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം” എന്നു പറഞ്ഞു അവന് കുടിക്കുവാൻ കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍ ഓടി ഒരു സ്പോങ്ങില്‍ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: നില്പിന്‍; ഏലീയാവ് അവനെ ഇറക്കുവാന്‍ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞ് അവനു കുടിപ്പാന്‍ കൊടുത്തു.
Malayalam Bible POC-ML 2013
ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരുത്തൻ ഓടിച്ചെന്ന് ഒരു സ്പോഞ്ചിൽ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഈറ്റത്തണ്ടിന്മേൽവെച്ച് യേശുവിന് കുടിക്കാൻ കൊടുത്തുകൊണ്ട്, “നിൽക്കൂ, ഏലിയാവ് അയാളെ താഴെയിറക്കാൻ വരുമോ എന്നു നോക്കാം” എന്നു പറഞ്ഞു.