Mark 15:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പീലാത്തോസ് വീണ്ടും ചോദിച്ചു: “താങ്കള്‍ ഒരു മറുപടിയും പറയുന്നില്ലേ? നോക്കൂ, താങ്കള്‍ക്കെതിരെ എത്രയെത്ര കുറ്റങ്ങളാണ് അവര്‍ ആരോപിക്കുന്നത്!”
Malayalam (ERV) WBTC Bible
പീലാത്തൊസ് യേശുവിനോടു മറ്റൊരു കാര്യം കൂടി ചോദിച്ചു, “ഇവര്‍ നിനക്കെതിരായി പല കുറ്റങ്ങളും ആരോപിക്കുന്നു. എന്നിട്ടും നിന്‍റെ രക്ഷയ്ക്കായി നീയെന്താണ് മറുപടിയൊന്നും പറയാത്തത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചുനീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവര്‍ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പീലാത്തോസ് പിന്നെയും അവനോട് ചോദിച്ചു: “നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിനക്കെതിരെ എന്തെല്ലാം കുറ്റങ്ങൾ ആരോപിക്കുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവര്‍ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
പീലാത്തോസ്‌ വീണ്ടും ചോദിച്ചു: നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! എത്ര കുറ്റങ്ങളാണ്‌ അവര്‍ നിന്‍െറ മേല്‍ ആരോപിക്കുന്നത്‌!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പീലാത്തോസ് വീണ്ടും യേശുവിനോട്, “താങ്കൾ മറുപടി ഒന്നും പറയുന്നില്ലേ? നോക്കൂ, എത്രയോ ആരോപണങ്ങളാണ് ഇവർ താങ്കൾക്കെതിരേ ഉന്നയിക്കുന്നത്?” എന്നു ചോദിച്ചു.