Mark 15:43 — Compare Translations
7 translations compared side by side
Malayalam (ERV) WBTC Bible
അരിമത്ഥ്യാക്കാരനായ യോസേഫ് എന്നൊരാള്‍ പീലാത്തൊസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെടാന്‍ ധൈര്യം കാട്ടി. യോസേഫ് യെഹൂദസമിതിയിലെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു. ദൈവരാജ്യം പ്രതീക്ഷിച്ചു കഴിഞ്ഞവനുമായിരുന്നു അയാള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.
Malayalam 1992 MBSI
അവന്‍ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയില്‍ ചുറ്റിപ്പൊതിഞ്ഞു, പാറയില്‍ വെട്ടീട്ടുള്ള കല്ലറയില്‍ വെച്ചു, കല്ലറവാതില്‍ക്കല്‍ ഒരു കല്ലു ഉരുട്ടിവെച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആലോചനാസമിതിയിലെ ബഹുമാന്യനായ ഒരംഗവും, ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസഫ് ധൈര്യത്തോടെ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.
Malayalam Bible POC-ML 2013
അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായജോസഫ് ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗ വും ദൈവരാജ്യം പ്രതീക്‌ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്‍െറ അടു ത്തെത്തി യേശുവിന്‍െറ ശരീരം ചോദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ന്യായാധിപസമിതിയിലെ ഒരു പ്രമുഖാംഗവും ദൈവരാജ്യം വരാനായി കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസേഫ് ധൈര്യം സംഭരിച്ചുകൊണ്ട് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു.