Mark 15:46 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം യേശുവിന്‍റെ ശരീരം ഇറക്കി മൃതദേഹം പൊതിയുന്ന തുണി വാങ്ങിക്കൊണ്ടുവന്ന് അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയുണ്ടാക്കിയ കല്ലറയില്‍ സംസ്കരിച്ചു; കല്ലറയുടെ വാതില്‌ക്കല്‍ ഒരു കല്ലുരുട്ടി വയ്‍ക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
യോസേഫ് കുറച്ചു നേരിയതുണി കൊണ്ടുവന്ന് യേശുവിന്‍റെ ശരീരം കുരിശില്‍ നിന്നിറക്കി നേരിയതുണിയില്‍ പൊതിഞ്ഞു. പാറയില്‍ വെട്ടിയുണ്ടാക്കിയ കല്ലറയില്‍ അയാള്‍ യേശുവിന്‍റെ ശരീരം വെച്ചു. ഒരു വലിയ കല്ലുകൊണ്ട് കല്ലറയുടെ വാതിലും അടച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഒരു ശീല വാങ്ങി അവനെ കുരിശിൽനിന്ന് താഴെയിറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടിയിട്ടുള്ള ഒരു കല്ലറയിൽ വെച്ച്, കല്ലറവാതില്ക്കൽ ഒരു കല്ല് ഉരുട്ടിവച്ചു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയില്‍ ചുറ്റിപ്പൊതിഞ്ഞ്, പാറയില്‍ വെട്ടിയിട്ടുള്ള കല്ലറയില്‍ വച്ചു; കല്ലറവാതില്‍ക്കല്‍ ഒരു കല്ല് ഉരുട്ടിവച്ചു.
Malayalam Bible POC-ML 2013
ജോസഫ്‌ ഒരു തുണി വാങ്ങി അവനെ താഴെയിറക്കി, അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ കല്ലറയില്‍ അവനെ സംസ്‌കരിക്കുകയും കല്ലറയുടെ വാതില്‍ക്കല്‍ ഒരു കല്ല്‌ ഉരുട്ടിവയ്‌ക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോസേഫ് മൃതദേഹം താഴെയിറക്കി, ഒരു മൃദുലചണവസ്ത്രം വാങ്ങി ശവശരീരം അതിൽ പൊതിഞ്ഞ് പാറയിൽ വെട്ടിച്ചിരുന്ന കല്ലറയിൽ സംസ്കരിച്ചു. പിന്നീട് അയാൾ ഒരു കല്ല് ഉരുട്ടി കല്ലറയുടെ കവാടത്തിൽ വെച്ചു.