Mark 15:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു കലാപത്തില്‍ കൊലക്കുറ്റം ചെയ്ത ബറബ്ബാസ് എന്നൊരാള്‍ മറ്റു കലാപകാരികളോടുകൂടി തടവില്‍ കിടക്കുന്നുണ്ടായിരുന്നു.
Malayalam (ERV) WBTC Bible
ആ സമയം തടവറയില്‍ ബറബ്ബാസ് എന്നൊരാളുണ്ടായിരുന്നു. അയാള്‍ കലാപകാരികളുടെ കൂടെ തടവിലായിരുന്നു. കലാപങ്ങളിലെ കൊലയാളിയായിരുന്നു അവന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു.
Malayalam 1992 MBSI
എന്നാല്‍ ഒരു കലഹത്തില്‍ കുല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തന്‍ ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഒരു വിപ്ലവത്തിൽ കൊല ചെയ്തവരായ വിപ്ലവക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുവൻ തടവിൽ ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ഒരു കലഹത്തില്‍ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തന്‍ ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
വിപ്ലവത്തിനിടയില്‍ കൊലപാതകം നടത്തിയ ബറാബ്ബാസ് എന്നൊരുവന്‍ വിപ്ലവകാരികളോടൊപ്പം തടങ്കലില്‍ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിപ്ളവത്തിനിടയിൽ കൊല നടത്തിയ ബറബ്ബാസ് എന്നു പേരുള്ള ഒരു തീവ്രവാദി ഈ സമയത്ത് കാരാഗൃഹത്തിൽ ഉണ്ടായിരുന്നു.