Mark 16:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സ്‍ത്രീകള്‍ കല്ലറയില്‍ നിന്നിറങ്ങി ഓടി. അവര്‍ അമ്പരന്നു വിറയ്‍ക്കുന്നുണ്ടായിരുന്നു. ഭയപരവശരായിരുന്നതുകൊണ്ട് അവര്‍ ആരോടും ഒന്നും സംസാരിച്ചില്ല.
Malayalam (ERV) WBTC Bible
ആ സ്ത്രീകള്‍ വളരെ ഭയപ്പെടുകയും പരിഭ്രമിക്കുകയും ചെയ്തു. അവര്‍ കല്ലറയില്‍നിന്നും ഓടിപ്പോയി. ഭയചകിതരായതിനാല്‍ അവര്‍ ആരോടും ഒന്നും പറഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല.
Malayalam 1992 MBSI
അവര്‍ക്കും വിറയലും ഭ്രമവും പിടിച്ചു അവര്‍ കല്ലറ വിട്ടു ഔടിപ്പോയി; അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും പറഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർക്ക് വിറയലും ഭ്രമവും പിടിച്ച് അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ വളരെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ക്കു വിറയലും ഭ്രമവും പിടിച്ച് അവര്‍ കല്ലറ വിട്ട് ഓടിപ്പോയി; അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും പറഞ്ഞില്ല.
Malayalam Bible POC-ML 2013
അവര്‍ ശവകുടീരത്തില്‍നിന്നു പുറത്തിറങ്ങി ഓടി. എന്തെന്നാല്‍, അവര്‍ പേടിച്ചു വിറയ്‌ക്കുകയും ആശ്‌ചര്യപ്പെടുകയും ചെയ്‌തിരുന്നു. അവര്‍ ആരോടും ഒന്നും പറഞ്ഞില്ല. അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ സ്ത്രീകൾ പരിഭ്രമിച്ചു വിറച്ചുകൊണ്ട് കല്ലറയിൽനിന്ന് ഇറങ്ങിയോടി. അവർ ഭയന്നിരുന്നതിനാൽ ആരോടും ഒന്നും പറഞ്ഞില്ല.