Mark 16:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞായറാഴ്ച അതിരാവിലെ യേശു ഉയിര്‍ത്തെഴുന്നേറ്റശേഷം ആദ്യമായി മഗ്ദലേന മറിയമിനു പ്രത്യക്ഷപ്പെട്ടു. ആ സ്‍ത്രീയില്‍ നിന്നായിരുന്നു യേശു ഏഴു ഭൂതങ്ങളെ ഒഴിച്ചു വിട്ടത്.
Malayalam (ERV) WBTC Bible
ആഴ്ചയിലെ ആദ്യ ദിവസം പുലര്‍ച്ചയ്ക്കു തന്നെ യേശു ഉയിര്‍ത്തെഴുന്നേറ്റു. അവന്‍ ആദ്യം മഗ്ദലമറിയയ്ക്കു പ്രത്യക്ഷനായി. ഒരിക്കല്‍ അവന്‍ ഏഴു അശുദ്ധാത്മാക്കളെ അവളില്‍നിന്നും ഒഴിപ്പിച്ചതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
[ അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
Malayalam 1992 MBSI
(അവന്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ടു താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
[അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റതിനുശേഷം താൻ ഏഴ് ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
[അവന്‍ ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ട് താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.
Malayalam Bible POC-ML 2013
ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്‌ദലേനമറിയത്തിനു പ്രത്യക്‌ഷപ്പെട്ടു. ഇവളില്‍നിന്നാണ്‌ അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഴ്ചയുടെ ഒന്നാംദിവസം രാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയ മഗ്ദലക്കാരി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.