Mark 2:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ആരും കോടിത്തുണിക്കഷണം പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുകയില്ല. അങ്ങനെ ചെയ്താല്‍ പുത്തന്‍തുണി ചുരുങ്ങി പഴയതില്‍നിന്നു വിട്ടുപോവുകയും തന്മൂലം കീറല്‍ ഏറെ വലുതാവുകയും ചെയ്യും.
Malayalam (ERV) WBTC Bible
പഴകിയ വസ്ത്രത്തിലെ ദ്വാരം തയ്ച്ച് അടയ്ക്കുന്ന ഒരുവന്‍ ഒരിക്കലും പുതിയ തുണിക്കഷണത്തിന്‍റെ തുണ്ട് ഉപയോഗിക്കുന്നില്ല. അഥവാ അവനങ്ങനെ ചെയ്താല്‍ കൂട്ടിത്തയ്ച്ചത് ചുരുങ്ങി പഴയ വസ്ത്രത്തില്‍നിന്നു വിടും. അതോടെ ദ്വാരത്തിന്‍റെ ഗതി കഷ്ടമാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം ആരും ചേർത്തു തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതുക്കണ്ടം പഴയതിൽ നിന്നു വലിഞ്ഞിട്ടു ചീന്തൽ ഏറ്റവും വല്ലാതെ ആകും.
Malayalam 1992 MBSI
പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കണ്ടം ആരും ചേര്‍ത്തു തുന്നുമാറില്ല; തുന്നിയാല്‍ ചേര്‍ത്ത പുതുക്കണ്ടം പഴയതില്‍ നിന്നു വലിഞ്ഞിട്ടു ചീന്തല്‍ ഏറ്റവും വല്ലാതെ ആകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പഴയ വസ്ത്രത്തിൽ പുതിയതുണിക്കഷണം ആരും ചേർത്ത് തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതിയ കഷണം പഴയതിൽ നിന്നു വലിഞ്ഞിട്ട് കീറൽ ഏറ്റവും വല്ലാതെ ആകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കണ്ടം ആരും ചേര്‍ത്തുതുന്നുമാറില്ല; തുന്നിയാല്‍ ചേര്‍ത്ത പുതുക്കണ്ടം പഴയതില്‍നിന്നു വലിഞ്ഞിട്ടു ചീന്തല്‍ ഏറ്റവും വല്ലാതെ ആകും.
Malayalam Bible POC-ML 2013
ആരും പഴയ വസ്‌ത്രത്തില്‍ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തുന്നിച്ചേര്‍ത്ത കഷണം അതില്‍നിന്നു കീ റിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ പുതിയ തുണി ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും.