Mark 2:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു പ്രതിവചിച്ചു: “ദാവീദും അനുചരന്മാരും വിശന്നുവലഞ്ഞപ്പോള്‍ എന്താണു ചെയ്തതെന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?
Malayalam (ERV) WBTC Bible
യേശു മറുപടി പറഞ്ഞു, “വിശന്നു വലഞ്ഞപ്പോള്‍ ദാവീദും അവന്‍റെ ആള്‍ക്കാരും എന്താണു ചെയ്തതെന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരോടു: ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?
Malayalam 1992 MBSI
അവന്‍ അവരോടുദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും മുട്ടുണ്ടായി വിശന്നപ്പോള്‍ ചെയ്തതു എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരോട്: ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടാകുകയും വിശക്കുകയും ചെയ്തപ്പോൾ ചെയ്തതു എന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും മുട്ടുണ്ടായി വിശന്നപ്പോള്‍ ചെയ്തത് എന്ത്?
Malayalam Bible POC-ML 2013
അവന്‍ ചോദിച്ചു: ദാവീദും അ നുചരന്‍മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്‌തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു ഭക്ഷണമൊന്നുമില്ലാതെ വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?