Mark 2:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബ്യാഥാര്‍പുരോഹിതന്‍റെ കാലത്ത് ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച് പുരോഹിതന്മാരല്ലാതെ മറ്റാരും ഭക്ഷിച്ചുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും അനുചരന്മാര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ?”
Malayalam (ERV) WBTC Bible
അബ്യാഥാര്‍ മഹാപുരോഹിതനായിരുന്ന കാലത്തായിരുന്നു അത്. ദാവീദ് ദൈവാലയത്തില്‍ കടന്നു ചെന്ന് ദൈവത്തിനു വഴിപാടു നല്‍കിയ അപ്പം എടുത്തു തിന്നു. എന്നാല്‍ പുരോഹിതര്‍ക്കു മാത്രമേ ആ അപ്പം തിന്നാവൂ എന്ന് മോശെയുടെ ന്യായപ്രമാണത്തില്‍ പറയുന്നുമുണ്ട്. ദാവീദാകട്ടെ തന്‍റെ ആളുകള്‍ക്കു കൂടി ആ അപ്പം നല്‍കി.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
* അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
Malayalam 1992 MBSI
അവ അബ്യാഥാര്‍മഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തില്‍ ചെന്നു, പുരോഹിതന്മാര്‍ക്കല്ലാതെ ആര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവര്‍ക്കും കൊടുത്തു എന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്ത് ദൈവാലയത്തിൽ ചെന്ന്, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു, കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അബ്യാഥാര്‍ മഹാപുരോഹിതന്‍റെ കാലത്തു ദൈവാലയത്തില്‍ ചെന്ന്, പുരോഹിതന്മാര്‍ക്കല്ലാതെ ആര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവര്‍ക്കും കൊടുത്തു എന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്‌ഷിക്കാന്‍ അ നുവാദമില്ലാത്ത കാഴ്‌ചയപ്പം ഭക്‌ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്‌തില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബ്യാഥാർ മഹാപുരോഹിതന്റെ കാലത്ത് ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.”