Mark 2:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ജനബാഹുല്യം നിമിത്തം യേശുവിനെ സമീപിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അതുകൊണ്ട് ആ വീടിന്‍റെ മുകളില്‍ കയറി മട്ടുപ്പാവു പൊളിച്ച്, ആ രോഗിയെ കിടക്കയോടുകൂടി യേശുവിന്‍റെ മുമ്പില്‍ ഇറക്കിവച്ചു.
Malayalam (ERV) WBTC Bible
വീട്ടില്‍ നിറച്ചാളായിരുന്നതിനാല്‍ അവര്‍ക്കയാളെ യേശുവിന്‍റെ അടുത്തെത്തിക്കാനായില്ല. അതിനാലവര്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ യേശു ഇരിക്കുന്നതിനു മുകളിലായി ഒരു ദ്വാരമുണ്ടാക്കി. അതിലൂടെ രോഗിയെ കിടത്തിയ കട്ടില്‍ താഴോട്ടിറക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
Malayalam 1992 MBSI
പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനക്കൂട്ടം നിമിത്തം സമീപിച്ചുകൂടായ്കയാൽ യേശു ഇരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ച് തുറന്നു, ഒരു ദ്വാരം ഉണ്ടാക്കി, പക്ഷവാതക്കാരനെ കിടക്കയോടെ താഴോട്ടിറക്കി വെച്ച്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചുതുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കിവച്ചു.
Malayalam Bible POC-ML 2013
ജനക്കൂട്ടം നിമിത്തം അവന്‍െറ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്‌ഥലത്തിന്‍െറ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനത്തിരക്കു നിമിത്തം അയാളെ യേശുവിന്റെ അടുത്തെത്തിക്കാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവർ യേശു ഇരുന്ന സ്ഥലത്തിനുമീതേയുള്ള മേൽക്കൂര ഇളക്കിമാറ്റി പക്ഷാഘാതരോഗിയെ അയാൾ കിടന്നിരുന്ന കിടക്കയോടെ താഴെയിറക്കി.