Mark 3:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതറിഞ്ഞ് യേശുവിന്‍റെ ബന്ധുജനങ്ങള്‍ അവിടുത്തെ പിടിച്ചുകൊണ്ടു പോകുവാന്‍ വന്നു. “അവിടുത്തേക്കു ബുദ്ധിഭ്രമമുണ്ട്” എന്ന് അവര്‍ പറഞ്ഞു.
Malayalam (ERV) WBTC Bible
യേശുവിന്‍റെ വീട്ടുകാര്‍ ഇതെല്ലാമറിഞ്ഞു. അവര്‍ക്കവനെ പിടിച്ചുകൊണ്ടുപോകണം. എന്തെന്നാല്‍ അവര്‍ പറയുന്നു, അവന് സമനില തെറ്റിയെന്ന്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ചാർച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
Malayalam 1992 MBSI
അവന്റെ ചാര്‍ച്ചക്കാര്‍ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാന്‍ വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ കുടുംബക്കാർ അത് കേട്ട്, “അവന് ബുദ്ധിഭ്രമം ഉണ്ട്” എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ചാര്‍ച്ചക്കാര്‍ അതു കേട്ട്, അവനു ബുദ്ധിഭ്രമം ഉണ്ട് എന്നു പറഞ്ഞ് അവനെ പിടിപ്പാന്‍ വന്നു.
Malayalam Bible POC-ML 2013
അവന്‍െറ സ്വന്തക്കാര്‍ ഇതുകേട്ട്‌, അവനെ പിടിച്ചുകൊണ്ടുപോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്‌ടപ്പെട്ടിരിക്കുന്നുവെന്ന്‌ അവര്‍ കേട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അയാൾക്കു സുബോധം ഇല്ല,” എന്ന് യേശുവിനെപ്പറ്റി ആളുകൾ പറയുന്നതുകേട്ട് അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകാൻ അവിടേക്കു യാത്രയായി.