Mark 3:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ബലശാലിയായ ഒരുവനെ പിടിച്ചുകെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടില്‍ പ്രവേശിച്ച് മുതല്‍ അപഹരിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ. ആദ്യം അയാളെ ബന്ധിക്കണം. അതിനുശേഷമേ, അയാളുടെ വീടു കൊള്ളചെയ്യുവാന്‍ സാധിക്കൂ.
Malayalam (ERV) WBTC Bible
ശക്തനായ ഒരാളുടെ വീട്ടില്‍ കയറി മോഷ്ടിക്കണമെങ്കില്‍ അയാളെ ആദ്യം കെട്ടിയിട്ടേ പറ്റൂ. എന്നിട്ടവിടെനിന്നും എന്തും മോഷ്ടിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം.
Malayalam 1992 MBSI
ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടില്‍ കടന്നു അവന്റെ കോപ്പു കവര്‍ന്നുകളവാന്‍ ആര്‍ക്കും കഴികയില്ല; പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്റെ വീടു കവര്‍ച്ച ചെയ്യാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു വസ്തുവകകൾ കവർന്നെടുക്കുവാൻ ആർക്കും കഴിയുകയില്ല; പിടിച്ച് കെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ അവന്‍റെ വീട്ടില്‍ കടന്ന് അവന്‍റെ കോപ്പു കവര്‍ന്നുകളവാന്‍ ആര്‍ക്കും കഴികയില്ല; പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്‍റെ വീടു കവര്‍ച്ച ചെയ്യാം.
Malayalam Bible POC-ML 2013
ശക്‌തനായ ഒരുവന്‍െറ ഭവനത്തില്‍ പ്രവേശിച്ച്‌ വസ്‌തുക്കള്‍ കവര്‍ച്ചചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്‌ധിക്കണം. അതിനുശേഷമേ കവര്‍ച്ചനടത്താന്‍ കഴിയൂ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബലിഷ്ഠനായ ഒരു മനുഷ്യനെ ആദ്യംതന്നെ പിടിച്ചു കെട്ടിയെങ്കിൽമാത്രമേ അയാളുടെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിക്കാൻ സാധിക്കുകയുള്ളു; പിടിച്ചുകെട്ടിയതിനുശേഷം വീട് കവർച്ചചെയ്യാം.