Mark 3:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“യേശുവില്‍ ഒരു ദുഷ്ടാത്മാവുണ്ട്” എന്ന് അവര്‍ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ പ്രസ്താവിച്ചത്.
Malayalam (ERV) WBTC Bible
അവനില്‍ അശുദ്ധാത്മാവ് വസിക്കുന്നെന്ന് ശാസ്ത്രിമാര്‍ ആരോപിച്ചതുകൊണ്ടാണ് അവന്‍ ഇതു പറഞ്ഞത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.
Malayalam 1992 MBSI
അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവര്‍ പറഞ്ഞിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തനിക്ക് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്നു അവർ പറഞ്ഞിരുന്നതിനാലാണ് യേശു ഇങ്ങനെ പറഞ്ഞത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്ന് അവര്‍ പറഞ്ഞിരുന്നു.
Malayalam Bible POC-ML 2013
അവന്‍ ഇങ്ങനെ പറഞ്ഞത്‌, തനിക്ക്‌ അശുദ്‌ധാത്‌മാവുണ്ട്‌ എന്ന്‌ അവര്‍ പറഞ്ഞതിനാലാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അയാൾക്കു ദുരാത്മാവുണ്ട്,” എന്ന് യേശുവിനെക്കുറിച്ച് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്.