Mark 3:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിഷ്യന്മാരോടുകൂടി യേശു ഗലീലത്തടാകത്തിന്‍റെ തീരത്തേക്കു പോയി. ഗലീലയില്‍നിന്ന് ഒരു വന്‍ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു.
Malayalam (ERV) WBTC Bible
യേശു കടല്‍ക്കരയിലേക്കു പോയി. അനവധി ഗലീലക്കാര്‍ അവനെ പിന്തുടര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു ശിഷ്യന്മാരുമായി കടല്ക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
Malayalam 1992 MBSI
യേശു ശിഷ്യന്മാരുമായി കടല്‍ക്കരകൂ വാങ്ങിപ്പോയി; ഗലീലയില്‍നിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ശിഷ്യന്മാരുമായി കടൽത്തീരത്തേക്ക് പോയി; ഗലീലയിൽനിന്ന് വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു ശിഷ്യന്മാരുമായി കടല്ക്കരയ്ക്കു വാങ്ങിപ്പോയി; ഗലീലയില്‍നിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു;
Malayalam Bible POC-ML 2013
യേശു ശിഷ്യന്‍മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന്‌ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു തന്റെ ശിഷ്യന്മാരോടുകൂടെ തടാകതീരത്തേക്കുപോയി. ഗലീലയിൽനിന്ന് വലിയൊരു ജനസഞ്ചയം അവരുടെ പിന്നാലെ ചെന്നു.