Mark 3:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദ്യ, യെരൂശലേം, എദോം, യോര്‍ദ്ദാന്‍റെ മറുകര, സോരിന്‍റെയും സീദോന്‍റെയും ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വലിയൊരു ജനാവലി യേശു ചെയ്ത കാര്യങ്ങളെക്കുറിച്ചു കേട്ടിട്ട് അവിടുത്തെ അടുക്കല്‍ വന്നുകൂടി.
Malayalam (ERV) WBTC Bible
യെഹൂദ്യ, യെരൂശലേം, ഏദോം, യോര്‍ദ്ദാന്‍ നദീതടപ്രദേശം, സോരിന്‍റെയും സീദോന്‍റെയും ചുറ്റുവട്ടത്തുള്ള പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും അനേകര്‍ വന്നു. യേശുവിന്‍റെ പ്രവര്‍ത്തികളെപ്പറ്റി കേട്ടിട്ടാണവര്‍ വന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദ്ദാന്നക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു.
Malayalam 1992 MBSI
യെഹൂദ്യയില്‍ നിന്നും യെരൂശലേമില്‍നിന്നും എദോമില്‍ നിന്നും യോര്‍ദാന്നക്കരെ നിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടില്‍നിന്നും വലിയോരു കൂട്ടം അവന്‍ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കല്‍ വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും ഏദോമിൽ നിന്നും യോർദ്ദാനക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാടിൽനിന്നും വലിയൊരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ട് അവന്റെ അടുക്കൽ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദ്യയില്‍നിന്നും യെരൂശലേമില്‍നിന്നും എദോമില്‍നിന്നും യോര്‍ദ്ദാനക്കരെനിന്നും സോരിന്‍റെയും സീദോന്‍റെയും ചുറ്റുപാടില്‍നിന്നും വലിയൊരു കൂട്ടം അവന്‍ ചെയ്തത് ഒക്കെയും കേട്ടിട്ട് അവന്‍റെ അടുക്കല്‍ വന്നു.
Malayalam Bible POC-ML 2013
യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍നിന്നും ജോര്‍ദാന്‍െറ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍നിന്നും ധാരാളം ആളുകള്‍, അവന്‍െറ പ്രവൃത്തികളെക്കുറിച്ചു കേട്ട്‌, അവന്‍െറ അടുത്തെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളെക്കുറിച്ചെല്ലാം കേട്ടിട്ട് യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും ഏദോമിൽനിന്നും യോർദാന്റെ അക്കരെനിന്നും സോരിനും സീദോനും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശുവിന്റെ അടുക്കലെത്തി.