Mark 4:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു വീണ്ടും പറഞ്ഞു: “നിങ്ങള്‍ കേള്‍ക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക; നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്ക് അളന്നു കിട്ടും; എന്നല്ല നിങ്ങള്‍ക്കു കൂടുതല്‍ കിട്ടുകയും ചെയ്യും.
Malayalam (ERV) WBTC Bible
“നിങ്ങള്‍ കേള്‍ക്കുന്നത് ശ്രദ്ധയോടെ ചിന്തിക്കുക. നിങ്ങള്‍ കൊടുക്കുന്പോലെ ദൈവം നിങ്ങള്‍ക്കും നല്‍കും പക്ഷേ നിങ്ങള്‍ കൊടുക്കുന്നതിലധികമാവും ദൈവം നിങ്ങള്‍ക്കു തരിക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ കേൾക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.
Malayalam 1992 MBSI
നിങ്ങള്‍ കേള്‍ക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊള്‍വിന്‍; നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു നിങ്ങള്‍ക്കും അളന്നുകിട്ടും; അധികമായും കിട്ടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ കേൾക്കുന്നതെന്ത് എന്നു സൂക്ഷിച്ച് കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ കേള്‍ക്കുന്നത് എന്ത് എന്നു സൂക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു നിങ്ങള്‍ക്കും അളന്നുകിട്ടും; അധികമായും കിട്ടും.
Malayalam Bible POC-ML 2013
നിങ്ങള്‍ ശ്രദ്‌ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾ കേൾക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക,” അദ്ദേഹം തുടർന്നു: “നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അതിൽ കൂടുതലും കിട്ടും.