Mark 4:32 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അതു മുളച്ചുവളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതായിത്തീരുന്നു. പക്ഷികള്‍ക്ക് അതിന്‍റെ തണലില്‍ കൂടുകെട്ടി പാര്‍ക്കാന്‍ തക്ക വലിയ ശാഖകള്‍ നീട്ടുകയും ചെയ്യുന്നു.”
Malayalam (ERV) WBTC Bible
പക്ഷേ ഈ വിത്ത് വിതയ്ക്കുന്പോള്‍ അതു വളര്‍ന്ന് നിങ്ങളുടെ തോട്ടത്തിലെ ഏറ്റവും വലിയ ചെടിയായിത്തീരും. അതില്‍ വലിയ ശാഖകള്‍ രൂപം കൊള്ളും പക്ഷികള്‍ അവയില്‍ കൂടുകൂട്ടി സൂര്യതാപത്തില്‍ നിന്നു രക്ഷപെടും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും വിതെച്ചശേഷം വളർന്നു, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
Malayalam 1992 MBSI
എങ്കിലും വിതെച്ചശേഷം വളര്‍ന്നു, സകലസസ്യങ്ങളിലും വലുതായിത്തീര്‍ന്നു, ആകാശത്തിലെ പക്ഷികള്‍ അതിന്റെ നിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുകൂട്ടുവാൻ തക്കവണ്ണം വലുതായ കൊമ്പുകളെ പുറപ്പെടുവിക്കുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും വിതച്ചശേഷം വളര്‍ന്ന്, സകല സസ്യങ്ങളിലും വലുതായിത്തീര്‍ന്ന്, ആകാശത്തിലെ പക്ഷികള്‍ അതിന്റെ നിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതുവളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറ പ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്‌ഷികള്‍ക്ക് അതിന്‍െറ തണലില്‍ ചേക്കേറാന്‍ കഴിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും നട്ടുകഴിഞ്ഞാൽ, അതു വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലുതായിത്തീരുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുവെക്കുംവിധം വലിയ ശാഖകൾ ഉണ്ടാകുകയുംചെയ്യുന്നു.”