Mark 4:33 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതുപോലെയുള്ള അനേകം ദൃഷ്ടാന്തങ്ങള്‍ മുഖേന അവര്‍ക്കു ഗ്രഹിക്കാവുന്ന വിധത്തില്‍ യേശു ദിവ്യവചനം പ്രസംഗിച്ചു.
Malayalam (ERV) WBTC Bible
ഇപ്രകാരമുള്ള അനേകം കഥകളിലൂടെ യേശു അവരെ പഠിപ്പിച്ചു. അവര്‍ക്കു മനസ്സിലാകുന്നിടത്തോളം കാര്യങ്ങള്‍ അവന്‍ പഠിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
Malayalam 1992 MBSI
അവന്‍ ഇങ്ങനെ പല ഉപമകളാല്‍ അവര്‍ക്കും കേള്‍പ്പാന്‍ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്ക് ഗ്രഹിപ്പാൻ കഴിയുംപോലെ അവരോട് വചനം പറഞ്ഞുപോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഇങ്ങനെ പല ഉപമകളാല്‍ അവര്‍ക്കു കേള്‍പ്പാന്‍ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
Malayalam Bible POC-ML 2013
അവര്‍ക്കു മനസ്‌സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്കു മനസ്സിലാക്കാൻ കഴിയുന്നവിധം ഇതുപോലെയുള്ള അനേകം സാദൃശ്യകഥകളിലൂടെ യേശു അവരോടു തിരുവചനം സംസാരിച്ചു.