Mark 4:38 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അമരത്ത് ഒരു തലയിണവച്ചു കിടന്ന് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അവിടുത്തെ വിളിച്ചുണര്‍ത്തി; “ഗുരോ, ഞങ്ങള്‍ മുങ്ങിമരിക്കാന്‍ പോകുന്നതിനെക്കുറിച്ച് അങ്ങേക്ക് ഒരു വിചാരവുമില്ലേ?” എന്നു ചോദിച്ചു.
Malayalam (ERV) WBTC Bible
യേശു ഒരു തലയിണയില്‍ തലവെച്ച് വള്ളത്തില്‍ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അവനെ വിളിച്ചുണര്‍ത്തി. അവര്‍ പറഞ്ഞു, “ഗുരോ, അങ്ങിതു കാണുന്നില്ലേ? നമ്മള്‍ മുങ്ങാറായി.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവര്‍ അവനെ ഉണര്‍ത്തിഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അമരത്ത് തലയണ വെച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്ക് വിചാരം ഇല്ലയോ?” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു; അവര്‍ അവനെ ഉണര്‍ത്തി: ഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യേശു അമരത്തു തലയണവച്ച്‌ ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു അമരത്തു തലയിണവെച്ച് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തെ ഉണർത്തിയിട്ട്, “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കുന്നതിൽ അങ്ങേക്കു വിചാരം ഇല്ലേ?” എന്നു ചോദിച്ചു.