Mark 4:41 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അത്യന്തം ഭയപരവശരായി; ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംകൂടി അവിടുത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
Malayalam (ERV) WBTC Bible
ശിഷ്യന്മാര്‍ ഭയചകിതരായി പരസ്പരം ചോദിച്ചു, “ആരാണിവന്‍? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.
Malayalam 1992 MBSI
അവര്‍ വളരെ ഭയപ്പെട്ടുകാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വളരെ ഭയപ്പെട്ടു: “കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ അത്യധികം ഭയന്ന്‌ പരസ്‌പരം പറഞ്ഞു: ഇവന്‍ ആരാണ്‌! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വളരെ ഭയവിഹ്വലരായി. “ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പരസ്പരം പറഞ്ഞു.