Mark 5:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ഭൂതബാധിതനും പന്നികള്‍ക്കും സംഭവിച്ചതെന്താണെന്നു ദൃക്സാക്ഷികളില്‍നിന്ന് അവര്‍ മനസ്സിലാക്കി.
Malayalam (ERV) WBTC Bible
യേശുവിന്‍റെ പ്രവൃത്തികള്‍ കണ്ടവരില്‍ ചിലര്‍ അവിടെയുണ്ടായിരുന്നു. ഭൂതങ്ങള്‍ ബാധിച്ചവനു സംഭവിച്ചതെല്ലാം അവര്‍ മറ്റുള്ളവര്‍ക്കു വിവരിച്ചു കൊടുത്തു. പന്നികളെപ്പറ്റിയും അവര്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.
Malayalam 1992 MBSI
കണ്ടവര്‍ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കണ്ടവർ ഭൂതഗ്രസ്തന് സംഭവിച്ചതും പന്നികളുടെ കാര്യവും വരുന്നവരോട് അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കണ്ടവര്‍ ഭൂതഗ്രസ്തനു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോട് അറിയിച്ചു.
Malayalam Bible POC-ML 2013
പിശാചുബാധിതനും പന്നികള്‍ക്കും സംഭവിച്ചതു കണ്ടവര്‍ അക്കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൂതബാധിതനു സംഭവിച്ചതും പന്നികളുടെ കാര്യവും ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.