Mark 5:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു തടാകത്തിന്‍റെ തീരത്ത് ഇരിക്കുമ്പോള്‍ അവിടത്തെ സുനഗോഗിന്‍റെ അധികാരികളിലൊരുവനായ യായിറോസ് അവിടുത്തെ അടുക്കല്‍ വന്നു. അവിടുത്തെ കണ്ടയുടനെ അയാള്‍ അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട് കേണപേക്ഷിച്ചു.
Malayalam (ERV) WBTC Bible
യെഹൂദപ്പള്ളിയിലെ ഒരു തലവന്‍ അവിടെയെത്തി. യായീറൊസ് എന്നായിരുന്നു അയാളുടെ പേര്. യേശുവിനെ കണ്ട അയാള്‍ അവനു മുന്പില്‍ മുട്ടുകുത്തി,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പള്ളിപ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാല്ക്കൽ വീണു:
Malayalam 1992 MBSI
പള്ളി പ്രമാണികളില്‍ യായീറൊസ് എന്നു പേരുള്ള ഒരുത്തന്‍ വന്നു, അവനെ കണ്ടു കാല്‍ക്കല്‍ വീണു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പള്ളി പ്രമാണികളിൽ യായിറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്നു, യേശുവിനെകണ്ട് കാല്ക്കൽ വീണു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പള്ളിപ്രമാണികളില്‍ യായീറൊസ് എന്നു പേരുള്ള ഒരുത്തന്‍ വന്ന്, അവനെ കണ്ടു കാല്ക്കല്‍ വീണ്:
Malayalam Bible POC-ML 2013
അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്‌ റോസ്‌ അവിടെ വന്നു. അവന്‍ യേശുവിനെക്കണ്ട്‌ കാല്‍ക്കല്‍ വീണ്‌ അപേക്‌ഷിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദപ്പള്ളിമുഖ്യന്മാരിൽ ഒരാളായ യായീറോസ് അവിടെവന്നു. അയാൾ യേശുവിനെ കണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണ്,