Mark 5:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ആള്‍ത്തിരക്കിനിടയില്‍ ആ സ്‍ത്രീ യേശുവിന്‍റെ പിറകില്‍ചെന്ന് അവിടുത്തെ വസ്ത്രത്തില്‍ തൊട്ടു. തല്‍ക്ഷണം അവരുടെ രക്തസ്രാവം നിലച്ചു; തന്‍റെ രോഗം വിട്ടുമാറിയതായി ശരീരത്തില്‍ അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു.
Malayalam (ERV) WBTC Bible
അവള്‍ അവന്‍റെ വസ്ത്രത്തില്‍ തൊട്ടപ്പോള്‍ അവളുടെ രക്തസ്രാവം നിലച്ചു. തനിക്കു സുഖപ്പെട്ടതായി അവളുടെ ഉള്ളറിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.
Malayalam 1992 MBSI
ഉടനെ യേശു തങ്കല്‍നിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളില്‍ അറിഞ്ഞിട്ടു പുരുഷാരത്തില്‍ തിരിഞ്ഞുഎന്റെ വസ്ത്രം തൊട്ടതു ആര്‍ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്റെ ശരീരത്തിൽ അറിഞ്ഞ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്ഷണത്തില്‍ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താന്‍ സ്വസ്ഥയായി എന്ന് അവള്‍ ശരീരത്തില്‍ അറിഞ്ഞു.
Malayalam Bible POC-ML 2013
തത്‌ക്‌ഷണം അവളുടെ രക്‌തസ്രാവം നിലച്ചു. താന്‍ രോഗവിമുക്‌തയായിരിക്കുന്നുവെന്ന്‌ അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടനെ അവളുടെ രക്തസ്രാവം നിലച്ചു. രോഗം മാറിയതായി അവൾ ശരീരത്തിൽ അനുഭവിച്ചറിഞ്ഞു.