Mark 5:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ തന്‍റെ ശരീരത്തില്‍ സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ ആ സ്‍ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണ്, സത്യം മുഴുവന്‍ തുറന്നുപറഞ്ഞു.
Malayalam (ERV) WBTC Bible
തനിക്കു സുഖപ്പെട്ടുവെന്ന് ആ സ്ത്രീയറിഞ്ഞു. അതിനാലവള്‍ യേശുവിനു മുന്നില്‍ വന്ന് മുട്ടുകുത്തി. അവള്‍ ഭയംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. നടന്നതെല്ലാം അവള്‍ യേശുവിനോടു പറഞ്ഞു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അവളോടുമകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ടു ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്ന് അവന്‍റെ മുമ്പില്‍ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
Malayalam Bible POC-ML 2013
ആ സ്‌ത്രീ തനിക്കു സംഭവി ച്ചതറിഞ്ഞ്‌ ഭയന്നുവിറച്ച്‌ അവന്‍െറ കാല്‍ക്കല്‍ വീണ്‌ സത്യം തുറന്നുപറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് അദ്ദേഹത്തിന്റെ കാൽക്കൽവീണു; സത്യമെല്ലാം തുറന്നുപറഞ്ഞു.