Mark 5:42 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തല്‍ക്ഷണം അവള്‍ എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടുവയസ്സുണ്ടായിരുന്നു. അവര്‍ ആശ്ചര്യപരതന്ത്രരായി.
Malayalam (ERV) WBTC Bible
കുട്ടി എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി. (അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു) മാതാപിതാക്കളും ശിഷ്യന്മാരും അത്ഭുതപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
Malayalam 1992 MBSI
ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാല ഉടനെ എഴുന്നേറ്റ് നടന്നു; അവൾക്ക് പന്ത്രണ്ട് വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു.
Malayalam Bible POC-ML 2013
തത് ക്‌ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്‌സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്‌മയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടൻതന്നെ ബാലിക എഴുന്നേറ്റു നടന്നു. അവൾക്കു പന്ത്രണ്ട് വയസ്സുണ്ടായിരുന്നു. ഇതു കണ്ടവരെല്ലാം അത്ഭുതപരതന്ത്രരായി.