Mark 5:43 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ സംഭവം ആരും അറിയരുതെന്ന് യേശു കര്‍ശനമായി അവരോട് ആജ്ഞാപിച്ചു. പിന്നീട് ‘അവള്‍ക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക’ എന്നും പറഞ്ഞു.
Malayalam (ERV) WBTC Bible
ഇക്കാര്യം ആരോടും പറയരുതെന്ന് യേശു കുട്ടിയുടെ മാതാപിതാക്കള്‍ക്കു താക്കീതു നല്‍കി. അനന്തരം കുട്ടിയ്ക്ക് ഭക്ഷണം നല്‍കാന്‍ അവന്‍ അവരോടു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇതു ആരും അറിയരുത്” എന്നു അവൻ അവരോട് കർശനമായി കല്പിച്ചു. “അവൾക്ക് ഭക്ഷിക്കുവാൻ കൊടുക്കേണം” എന്നും പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇത് ആരും അറിയരുത് എന്ന് അവന്‍ അവരോട് കര്‍ശനമായി കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു.
Malayalam Bible POC-ML 2013
ആരും ഈ വിവരം അറിയരുത് എന്ന് യേശു അവര്‍ക്കു കര്‍ശനമായ ആജ്‌ഞ നല്‍കി. അവള്‍ക്കു ഭക്‌ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സംഭവിച്ചത് ആരും അറിയരുതെന്ന് യേശു അവരോടു കർശനമായി കൽപ്പിച്ചു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്നും അദ്ദേഹം ആജ്ഞാപിച്ചു.