Mark 6:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അവിടുന്ന് ഏലിയാ ആണെന്നു മറ്റുചിലരും പുരാതനപ്രവാചകന്മാരില്‍ ഒരുവനെപ്പോലെയുള്ള ഒരു പ്രവാചകനാണെന്നു വേറെ ചിലരും അഭിപ്രായപ്പെട്ടു.
Malayalam (ERV) WBTC Bible
മറ്റു ചിലര്‍ പറഞ്ഞു, “അവന്‍ ഏലീയാവ് ആണ്.” വേറെ ചലരാകട്ടെ ഇങ്ങനെയാണു പറഞ്ഞത്, “യേശു പ്രവാചകന്മാരില്‍ ഒരുത്തനെപ്പോലെ പണ്ടു ജീവിച്ചിരുന്ന ഒരു പ്രവാചകനാണ്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ ഏലീയാവാകുന്നു എന്നു മറ്റു ചിലര്‍ പറഞ്ഞു. വേറെ ചിലര്‍അവന്‍ പ്രവാചകന്മാരില്‍ ഒരുത്തനെപ്പോലെ ഒരു പ്രവാചകന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഏലിയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുവനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഏലീയാവാകുന്നു എന്നു മറ്റു ചിലര്‍ പറഞ്ഞു. വേറേ ചിലര്‍: അവന്‍ പ്രവാചകന്മാരില്‍ ഒരുത്തനെപ്പോലെ ഒരു പ്രവാചകന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
മറ്റുചിലര്‍ പറഞ്ഞു: ഇവന്‍ ഏലിയാ ആണ്, വേറെ ചിലര്‍ പറഞ്ഞു: പ്രവാചകരില്‍ ഒരുവനെപ്പോലെ ഇവനും ഒരു പ്രവാചകനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റുചിലരാകട്ടെ, “ഏലിയാപ്രവാചകൻ മടങ്ങിവന്നിരിക്കുന്നു” എന്നു പറഞ്ഞു. വേറെചിലരോ, “പുരാതന പ്രവാചകന്മാരെപ്പോലെയുള്ള ഒരു പ്രവാചകനാണ് ഇദ്ദേഹം” എന്ന് അഭിപ്രായപ്പെട്ടു.