Mark 6:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു കേട്ടപ്പോള്‍ “ഞാന്‍ ശിരച്ഛേദം ചെയ്ത യോഹന്നാന്‍ ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു” എന്ന് ഹേരോദാ പറഞ്ഞു.
Malayalam (ERV) WBTC Bible
ഹെരോദാവ് യേശുവിനെപ്പറ്റിയുള്ള ഈ കാര്യങ്ങള്‍ കേട്ടു. അദ്ദേഹം പറഞ്ഞു, “യോഹന്നാന്‍റെ തലവെട്ടി ഞാനവനെ കൊന്നു. ഇപ്പോഴവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അതു ഹെരോദാവു കേട്ടാറെഞാന്‍ തലവെട്ടിച്ച യോഹന്നാന്‍ ആകുന്നു അവന്‍; അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് ഹെരോദാവ് കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു ഹെരോദാവ് കേട്ടാറെ: ഞാന്‍ തല വെട്ടിച്ച യോഹന്നാന്‍ ആകുന്നു അവന്‍; അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എന്നാല്‍, ഇതെല്ലാം കേട്ടപ്പോള്‍ ഹേറോദേസ്‌ പ്രസ്‌താവിച്ചു: ഞാന്‍ ശിരശ്‌ഛേദംചെയ്‌ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഹെരോദാവാകട്ടെ, “ഞാൻ ശിരച്ഛേദംചെയ്ത യോഹന്നാനാണ് ഇത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.