Mark 6:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[17,18] ഈ ഹേരോദാ തന്‍റെ സഹോദരന്‍ ഫീലിപ്പോസിന്‍റെ ഭാര്യയായ ഹേരോദ്യയെ സ്വഭാര്യയാക്കിയിരുന്നു. “അങ്ങയുടെ സഹോദരഭാര്യയെ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്” എന്ന് യോഹന്നാന്‍ ഹേരോദായോടു പറഞ്ഞു. അതിന്‍റെ പേരില്‍ ഹേരോദാ ഹേരോദ്യയുടെ ഇച്ഛാനുസരണം ആളയച്ചു യോഹന്നാനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിലാക്കി.
Malayalam (ERV) WBTC Bible
യോഹന്നാനെ ബന്ധിക്കുവാന്‍ ഹെരോദാവാണ് സൈനികരോട് ആജ്ഞാപിച്ചത്. അദ്ദേഹം യോഹന്നാനെ തുറുങ്കിലടച്ചു. തന്‍റെ പത്നി ഹെരോദ്യയെ പ്രീതിപ്പെടുത്താനാണ് അദ്ദേഹമിതു ചെയ്തത്. ഹെരോദ്യ ഹെരോദാവിന്‍റെ സഹോദരന്‍ ഫീലിപ്പോസിന്‍റെ പത്നിയായിരുന്നു. പക്ഷെ അപ്പോള്‍ ഹെരോദാവ് അവളെ വിവാഹം ചെയ്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.
Malayalam 1992 MBSI
ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവള്‍നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവില്‍ ആക്കിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെരോദാ തന്‍റെ സഹോദരനായ ഫീലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ട് അവള്‍ നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവില്‍ ആക്കിയിരുന്നു.
Malayalam Bible POC-ML 2013
ഹേറോദേസ്‌ ആളയച്ച്‌ യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്‌ധിക്കയും ചെയ്‌തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്‍െറ ഭാര്യ ഹേറോദിയാ നിമിത്തമാണ്‌ അവന്‍ ഇങ്ങനെചെയ്‌തത്‌. അവന്‍ അവളെ വിവാഹം ചെയ്‌തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുറച്ചുകാലംമുമ്പ് യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിൽ അടയ്ക്കാൻ കൽപ്പന കൊടുത്തത് ഈ ഹെരോദാവ് ആയിരുന്നു. ഹെരോദ്യയുടെ പ്രേരണയാലായിരുന്നു അദ്ദേഹം അതു ചെയ്തത്. അദ്ദേഹം തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹംകഴിച്ചിരുന്നു.