Mark 6:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിഷ്യന്മാര്‍ അവിടുത്തെ അനുഗമിച്ചു. ശബത്തുനാളായപ്പോള്‍ അവിടുന്നു സുനഗോഗില്‍ ചെന്നു പഠിപ്പിക്കുവാന്‍ തുടങ്ങി. അവിടുത്തെ ധര്‍മോപദേശം കേട്ട് പലരും വിസ്മയിച്ചു. അവര്‍ ഇങ്ങനെ ചോദിച്ചു: “ഈ മനുഷ്യന് ഈ ജ്ഞാനം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാള്‍ക്കു ലഭിച്ചിരിക്കുന്നത്! ഇയാള്‍ എങ്ങനെയാണീ അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നത്? ആ മരപ്പണിക്കാരനല്ലേ ഇയാള്‍?
Malayalam (ERV) WBTC Bible
ശബ്ബത്തുദിവസം യേശു യെഹൂദപ്പള്ളിയില്‍ പഠിപ്പിച്ചു. അവന്‍റെ ഉപദേശം കേട്ട് പലരും അത്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു, “ഇയാള്‍ക്കെവിടെനിന്ന് ഈ ഉപദേശം കിട്ടി? ഈ ജ്ഞാനം ഇവനെവിടെനിന്നു കിട്ടി? ആരാണിതവനു കൊടുത്തത്? വീര്യപ്രവര്‍ത്തികള്‍ കാട്ടാനുള്ള ശക്തി ഇവനെവിടെനിന്നു കിട്ടി?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?
Malayalam 1992 MBSI
ശബ്ബത്തായപ്പോള്‍ അവന്‍ പള്ളിയില്‍ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചുഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാല്‍ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വച്ച് ഉപദേശിച്ചു തുടങ്ങി; പലരും കേട്ട് വിസ്മയിച്ചു: “ഇവന് ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവന് കിട്ടിയ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശബ്ബത്തായപ്പോള്‍ അവന്‍ പള്ളിയില്‍ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടുവിസ്മയിച്ചു: ഇവന് ഇവ എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനവും ഇവന്‍റെ കൈയാല്‍ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?
Malayalam Bible POC-ML 2013
സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്‍െറ വാക്കുകേട്ട പലരും ആശ്‌ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്‌ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്‍െറ കരങ്ങള്‍വഴി സംഭവിക്കുന്നത്!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടുത്ത ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽവെച്ച് ഉപദേശിച്ചുതുടങ്ങി. പലരും അതുകേട്ട് ആശ്ചര്യപ്പെട്ടു. “ഈ മനുഷ്യന് ഇവയെല്ലാം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാൾക്കു ലഭിച്ചിരിക്കുന്നത്? എന്തെല്ലാം അത്ഭുതങ്ങളാണ് ഇയാൾ ചെയ്യുന്നത്?